Tuesday, March 16, 2010

നിങ്ങള്‍ സ്വതന്ത്രനാണോ?


എന്താണ് സ്വാതന്ത്ര്യം? വലിയ അര്‍ത്ഥങ്ങളുള്ള ഈ ചെറിയ വാക്ക് നിങ്ങള്‍ക്ക് മുന്‍പില്‍ വാരി വിതറുന്നത് എണ്ണിയാല്‍ തീരാത്ത ചോദ്യങ്ങളാണ്..

ജനിച്ച നാള്‍ മുതല്‍ സ്വതന്ത്രനാണെന്ന് കരുതുന്ന നാം ഒരിക്കല്‍ പോലും സ്വാതന്ത്ര്യം എന്തെന്ന് അനുഭവിക്കുന്നില്ല. നാം ആരെയൊക്കെയോ ഭയക്കുന്നു.. ജാതി,മതം,സദാചാരം,എന്നോകെ എത്രയോ സുന്ദരമായ പദങ്ങള്‍ നമുക്ക് സുപരിചിതമാണ്.. അവ സ്വര്‍ണച്ചങ്ങലകളാണ് .. അണിയുമ്പോള്‍ ഭംഗിയുണ്ടെന്നു തോന്നുമെങ്കിലും അവ കൂട്ടികൊണ്ട് പോകുന്നത് അസ്വാതന്ത്ര്യത്തിന്റെ ഇരുട്ടിലെക്കാണ്.

നിങ്ങള്‍ ഒരു ചിത്രകാരന്‍ ആയിതീരുവാന്‍ ആഗ്രഹിക്കുന്നോ..? എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്നോ..? പാട്ടുകാരനാവാന്‍ ആഗ്രഹിക്കുന്നോ..? ഉണ്ടെങ്കിലും നിങ്ങള്‍ ഡോക്ടറോ എങ്ങിനിയരോ ഒക്കെ ആയിത്തീരുന്നു. നിങ്ങള്‍ സ്വപ്‌നങ്ങള്‍ ആര്‍ക്കാണ് പണയം വച്ചത്.സ്വന്തം സ്വപ്‌നങ്ങള്‍ നെയ്യനുള്ള അധികാരം നിങ്ങള്‍ ആര്‍ക്കാണ് നല്‍കിയത്..

നിങ്ങള്‍ ഒരു പെണ്ണിനെയാണോ സ്നേഹിക്കുന്നത്? അതോ അവളുടെ ജാതിയും മതത്തെയും പണത്തെയുമാണോ സ്നേഹിക്കുന്നത്? നീലാകശതെയും നക്ഷത്രങ്ങളെയും പ്രണയിക്കുമ്പോള്‍ ജാതി ചോദിക്കാറുണ്ടോ..

വര്‍ഗ സമരങ്ങള്‍ വര്‍ഗീയ സമരങ്ങളായി ...

നിങ്ങള്‍ സോളിടരിട്ടിയെ മറന്നു .. ചാരിറ്റി മുദ്രവക്യ്മാക്കി

അറിയുക നിങ്ങള്‍ സ്വതന്ത്രനാണോ..

ചിന്തിക്കുക നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണോ..

No comments: